IPLല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ഒമ്പതു വിക്കറ്റിനു 90 റണ്‍സെടുക്കാനേ റോയല്‍സിനായുള്ളൂ. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം നനഞ്ഞ പടക്കമായി മാറി എന്നുതന്നെ പറയാം